“പോചടീനോ ടോട്ടൻഹാമിന്റെ അലക്സ് ഫെർഗൂസൻ ആകും”

- Advertisement -

ടോട്ടൻഹാമിന്റെ പരിശീലകൻ പോചടീനോ ക്ലബിൽ ഒരുപാട് കാലം തുടരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ക്ലബ് ഉടമ ലെവി. ഇന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ നേരിടാൻ ഒരുങ്ങുകയാണ് പോചടീനോയും ടീം. നേരത്തെ ക്ലബ് വിടുമെന്ന് പോചടീനോ സൂചനകൾ നൽകിയിരുന്നു. ക്ലബിൽ തുടരണമെങ്കിൽ വ്യക്തമായ പ്ലാൻ ക്ലബ് തനിക്ക് മുന്നിൽ വെക്കണമെന്ന് പോചടീനോ ആവശ്യപ്പെട്ടിരുന്നു.

പോചടീനോയ്ക്ക് ലോകത്തെ ഒന്ന നമ്പർ പരിശീലകൻ ആവാനാണ് ആഗ്രഹം. അത് ആകാൻ ഉള്ള സൗകര്യം ക്ലബ് ചെയ്ത് കൊടുക്കുമെന്നും ക്ലബ് വിടേണ്ടതില്ല എന്നും ലെവി പറഞ്ഞു. ടോട്ടൻഹാമിന്റെ സർ അലക്സ് ഫെർഗൂസനായി പോചടീനോ മാറും എന്നും അദ്ദേഹം പറഞ്ഞു. 25 വർഷക്കാലത്തിലധികം മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിച്ച് കിരീടങ്ങൾ വാരി കൂട്ടിയ പരിശീലകനാണ് അലക്സ് ഫെർഗൂസൻ.

കഴിഞ്ഞ സീസണിൽ ഒരു സൈനിംഗ് പോലും നടത്താതിരുന്ന ടോട്ടൻഹാമിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ച പോചടീനീയ്ക്ക് വേണ്ടി നിരവധി ക്ലബുകൾ രംഗത്തുണ്ട്.

Advertisement