പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിൻഡോ തിയതികൾ പ്രഖ്യാപിച്ചു

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിൻഡോ തിയതികൾക്ക് തീരുമാനമായി. ഇന്ന് ചേർന്ന ഷെയർ ഉടമകളുടെ യോഗത്തിലാണ് കോവിഡ് 19 കാരണം നീണ്ട സീസണിൽ ട്രാൻസ്ഫർ തീയതികൾ പുനർ ക്രമീകരിച്ചത്. ഇത് പ്രകാരം ഇംഗ്ലീഷ് ടീമുകൾക്ക് ജൂലൈ 27 മുതൽ ഒക്ടോബർ 5 വരെ കളിക്കാരെ വാങ്ങാനും വിൽക്കാനും സാധിക്കും.

നേരത്തെ ബുണ്ടസ് ലീഗ, ല ലീഗ, സീരി എ ലീഗുകളും ഒക്ടോബർ 5 ആകും തങ്ങളുടെ ട്രാൻസ്ഫർ വിൻഡോ അടക്കുക എന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ ഒക്ടോബർ 5 മുതൽ 16 വരെ ഡൊമസ്റ്റിക് വിൻഡോ തുറക്കാനും ധാരണയായി. ഇത് പ്രകാരം പ്രീമിയർ ലീഗ് ടീമുകൾക്ക് ഇ എഫ് ൽ ക്ലബ്ബ്കളിൽ നിന്ന് മാത്രമാണ് കളിക്കാരെ വാങ്ങാൻ സാധിക്കുക. പ്രീമിയർ ലീഗ് ക്ലബ്ബ്കൾ തമ്മിൽ ഇക്കാലയളവിൽ കളിക്കാരുടെ കൈമാറ്റം സാധ്യമാക്കില്ല.