“ഇത്തവണ പ്രീമിയർ ലീഗ് കിരീടത്തിനായി സിറ്റിയും ലിവർപൂളും മാത്രമല്ല ഉണ്ടാവുക”

Newsroom

കഴിഞ്ഞ വർഷത്തേക്കാൾ കഠിനമായിരിക്കും ഇത്തവണത്തെ പ്രീമിയർ ലീഗിലെ കിരീട പോര് എന്ന് ലിവർപൂൾ ക്യാപ്റ്റൻ ഹെൻഡേഴ്സൺ. കഴിഞ്ഞ സീസണിൽ ലിർപൂളും മാഞ്ചസ്റ്റർ സിറ്റിയും മാത്രമായിരുന്നു കിരീട പോരിൽ അവസാനം വരെ ഉണ്ടായിരുന്നത്. അവസാനം സിറ്റി ഒരു പോയന്റിന് ലീഗ് സ്വന്തമാക്കുകയായിരുന്നു‌‌. എന്നാൽ ഇത്തവണ അങ്ങനെ ആയിരിക്കില്ല എന്ന് ഹെൻഡേഴ്സണ് പറഞ്ഞു.

പ്രീമിയർ ലീഗിലെ വലിയ ക്ലബുകൾ ഒക്കെ ഇത്തവണ കിരീട പോരാട്ടത്തിൽ ശക്തമായി ഉണ്ടാകും. കഴിഞ്ഞ തവണ ലെഗ് കിരീടം നേടിയത് കൊണ്ട് സിറ്റിയും ചാമ്പ്യൻസ് ലീഗ് നേടിയത് കൊണ്ട് ലിവർപൂളിനെയും കുറിച്ച് ആയിരിക്കും അധികം ആൾക്കാരും സംസാരിക്കുന്നത്. എന്നാൽ പ്രീമിയർ ലീഗിൽ അങ്ങനെ അല്ല കാര്യങ്ങൾ എന്ന് ഹെൻഡേഴ്സൺ പറഞ്ഞു.

കഴിഞ്ഞ തവണ കിരീടം നേടാൻ കഴിയാത്തത് കൊണ്ട് ത‌ന്നെ ലിവർപൂൾ താരങ്ങൾ കിരീടത്തിനായി കൂടുതൽ ആവേശത്തോടെ പൊരുതും എന്നും ഹെൻഡേഴ്സ്ൺ പറഞ്ഞു.