ആഴ്‌സണലിന് ആശ്വാസം, ലിവർപൂളിന് എതിരെ ഒബമയാങും, പാർട്ടിയും കളിക്കും

20210911 214216
Credit: Twitter

പ്രീമിയർ ലീഗിൽ അടുത്ത മത്സരത്തിൽ ലിവർപൂളിന് എതിരെ ആൻഫീൾഡിൽ കളിക്കാൻ ഇറങ്ങുന്ന ആഴ്‌സണലിന് ആശ്വാസ വാർത്ത. പരിക്ക് ഭീഷണി ഉണ്ടായിരുന്ന ക്യാപ്റ്റൻ ഒബമയാങ്, മധ്യനിര താരം തോമസ് പാർട്ടി എന്നിവർ ലിവർപൂളിന് എതിരെ കളിക്കും എന്നാണ് നിലവിലെ സൂചന. ഗാബോൻ താരമായ ഒബമയാങ് അവരുടെ ലോകകപ്പ് യോഗ്യത മത്സരത്തിലെ അവസാന ഗ്രൂപ്പ് മത്സരം പരിക്ക് മൂലം കളിച്ചിരുന്നില്ല. എന്നാൽ ലണ്ടനിൽ മടങ്ങിയെത്തിയ ശേഷം താരം പരിശീലനത്തിൽ ഏർപ്പെട്ടു എന്നതിനാൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ ആഴ്‌സണൽ നായകൻ ആഴ്‌സണൽ മുന്നേറ്റം നയിക്കും എന്നു തന്നെയാണ് സൂചന.

അതേസമയം വാട്ഫോർഡിനു എതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിന് ഇടയിൽ പരിക്കേറ്റ പാർട്ടി ഗാനക്ക് ആയി ഇത്തവണ ലോകകപ്പ് യോഗ്യത കളിക്കാൻ ഇറങ്ങിയിരുന്നില്ല. അതേസമയം പാർട്ടി ലിവർപൂളിന് എതിരെ കളിക്കാൻ പൂർണ ശാരീരിക ക്ഷമത കൈവരിക്കും എന്നാണ് ആഴ്‌സണൽ മെഡിക്കൽ സംഘത്തിന്റെ പ്രതീക്ഷ. ആൻഫീൾഡിൽ ലിവർപൂളിനെ നേരിടാൻ ഒരുങ്ങുന്ന ആഴ്‌സണലിന് ഇരുവരുടെയും ടീമിലെ സാന്നിധ്യം വളരെ പ്രധാനമാണ്. നിലവിൽ പോയിന്റ് ടേബിളിൽ ലിവർപൂൾ നാലാമതും ആഴ്‌സണൽ അഞ്ചാം സ്ഥാനത്തും ആണ്.

Previous articleജാവോ ഫെലിക്സിന് പരിക്ക്
Next articleമുഷ്ഫിക്കുറിനെ ടീമിലുള്‍പ്പെടുത്താത്തത് ടീം മാനേജ്മെന്റ് തീരുമാനം – മഹമ്മുദുള്ള