പ്രീമിയർ ലീഗ് പുനരാരംഭിക്കാൻ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ അനുമതിൽ ലഭിച്ചതോടെ ജൂൺ 12ന് ലീഗ് പുനരാരംഭിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണ് പ്രീമിയർ ലീഗ്. എന്നാൽ ഈ നീക്കത്തെ രൂക്ഷമായി തന്നെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ടോട്ടൻഹാം താരമായ ഡാനി റോസ്. ഫുട്ബോൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് സംസാരിക്കാൻ പോലും പറ്റിയ സമയമല്ല ഇതെന്ന് ഡാനി റോസ് പറയുന്നു.
രോഗം സമൂഹത്തിൽ ഇപ്പോഴും കുറഞ്ഞിട്ടില്ല. അത് കുറയാതെ ഫുട്ബോളിനെ കുറിച്ച് ചിന്തിക്കാൻ പാടില്ല എന്ന് റോസ് പറയുന്നു. ഫുട്ബോൾ തുടങ്ങിയാൽ രാജ്യത്തിലുള്ള ജനങ്ങളുടെ മനസ്സിന് ആശ്വാസം നൽകും എന്നാണ് ഗവണ്മെന്റ് പറയുന്നത്. താൻ അത് കാര്യമാക്കുന്നില്ല എന്നും ജനങ്ങളുടെ ജീവൻ അപകടത്തിലാണ് എന്നതാണ് വിഷയം എന്നും റോസ് പറയുന്നു. ഫുട്ബോൾ ഇപ്പോൾ അവസാനത്തെ കാര്യം ആകണമെന്നും വേറെ പലതും അതിനുമുമ്പ് പരിഹരിക്കാൻ ഉണ്ട് എന്നും റോസ് പറഞ്ഞു. ടോട്ടൻഹാമിൽ നിന്ന് ലോണടിസ്ഥാനത്തിൽ ന്യൂകാസിൽ യുണൈറ്റഡിൽ കളിക്കുകയാണ് റോസ് ഇപ്പോൾ.