ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് വലിയ പോരാട്ടങ്ങളാണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ വൈകിട്ട് 6 മണിക്ക് കിങ് പവർ സ്റ്റേഡിയത്തിൽ വെച്ച് ലെസ്റ്റർ സിറ്റി ലിവർപൂളിനെ നേരിടും. അവസാന കുറച്ച് ആഴ്ചകളായൊ ദയനീയ ഫോമിലുള്ള ലിവർപൂളിന് ഈ മത്സരം വിജയിക്കേണ്ടതുണ്ട്. ലെസ്റ്റർ സിറ്റി മൂന്നാമതും ലിവർപൂൾ നാലാമതുമാണ് ഇപ്പോൾ ഉള്ളത്. ഇന്ന് വിജയിച്ചാൽ ലെസ്റ്ററിനെ മറികടക്കാൻ ലിവർപൂളിനാകും.
എന്നാൽ പരിക്കേറ്റ ഫബിനോ കൂടെ ഇല്ലാത്തതിനാൽ ലിവർപൂൾ ഡിഫൻസ് വലിയ പ്രതിസന്ധിയിലാണ്. ഫബിനോയുടെ അഭാവത്തിൽ ബെൻ ഡേവിസൊ കബാകയോ സെന്റർ ബാക്കായി ഇറങ്ങിയേക്കും. ലെസ്റ്റർ നിരയിൽ പരിക്കേറ്റ ജസ്റ്റിൻ ജെയിംസും ഇല്ല.
ഇന്ന് രാത്രി 11ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സ്പർസിനെ നേരിടും. തുടർച്ചയായ 15 വിജയങ്ങളുമായി ഗംഭീരമായ ഫോമിൽ കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ തടയുക സ്പർസിന് എളുപ്പമാകില്ല. സ്പർസ് ആണെങ്കിൽ അത്ര നല്ല ഫോമിലും അല്ല. ഇന്നും വിജയിച്ച് ഒന്നാം സ്ഥാനത്തെ ലീഡ് ഉയർത്തുക ആകും സിറ്റിയുടെ ലക്ഷ്യം.