പ്രീമിയർ ലീഗ് മെയ് അവസാനത്തോടെ പരിശീലനങ്ങൾ പുനരാരംഭിക്കാനുള്ള പദ്ധതിയിലാണ്. എന്നാൽ പരിശീലനം പുനരാരംഭിക്കാൻ ഒരുങ്ങുന്ന ക്ലബുകൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ ആണ് പ്രീമിയർ ലീഗ് നൽകുന്നത്. ആദ്യത്തേത് എല്ലാ താരങ്ങളും നിർബന്ധമായും ടെസ്റ്റ് നടത്തി കൊറോണ നെഗറ്റീവ് ആണ് എന്ന് തെളിയണം എന്നതാണ്. എന്നാൽ മാത്രമെ പരിശീലനത്തിനിറങ്ങാൻ അനുവദിക്കുകയുള്ളൂ.
താരങ്ങൾ ഒരു ഗ്രൂപ്പായി പരിശീലനം നടത്തുന്നതിന് പകരം തുടക്കത്തിൽ രണ്ടു പേരടങ്ങുന്ന സംഘമായാകും പരിശീലനം നടത്തുക. ഈ രണ്ട് പേർ തന്നെയാകും ഗ്രൂപ്പ് പരിശീലനം തുടങ്ങുന്നതു വരെ സഖ്യം. ഡ്രസിംഗ് റൂമുകൾ ഉപയോഗിക്കാൻ പാടില്ല എന്നതാണ് മറ്റൊരു നിർദ്ദേശം. പകരം താരങ്ങൾ അവരുടെ കാറിൽ വെച്ചാകണം ട്രെയിനിങ് കിറ്റിലേക്കും മറ്റും മാറുന്നത്. രോഗം പകരുന്ന സാഹചര്യം ഇല്ലാതാക്കാൻ ആണ് ഈ നിർദ്ദേശങ്ങൾ എല്ലാം.