നോർവിച് സിറ്റിയുടെ താരത്തിന്റെ കൊറോണ നെഗറ്റീവ് ആയി

- Advertisement -

പ്രീമിയർ ലീഗ് ക്ലബായ നോർവിച് സിറ്റിയുടെ താരത്തിന്റെ കൊറോണ ഭേദമായി. രണ്ടാഴ്ച മുമ്പായിരുന്നു നോർവിച് സിറ്റിയുടെ ഒരു താരത്തിന് കൊറോണ പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. താരത്തിന് പുതിയ പരിശോധനയിൽ കൊറോണ നെഗറ്റീവ് ആയെന്ന് ക്ലബ് അറിയിച്ചു. താരം ഉടൻ പരിശീലനത്തിന് മടങ്ങിയെത്തും എന്നും ക്ലബ് പറഞ്ഞു.

താരത്തിന്റെ പേരും വിവരങ്ങളും ക്ലബ് പരസ്യമാക്കിയിരുന്നില്ല. പ്രീമിയർ ലീഗ് നാളെ പുനരാരംഭിക്കുകയാണ്. വെള്ളിയാഴ്ച സൗത്താമ്പ്ടണ് എതിരെയാണ് നോർവിച് സിറ്റിയുടെ ആദ്യ മത്സരം.

Advertisement