പ്രീമിയർ ലീഗ് നിഷ്പക്ഷ വേദിയിൽ നടത്തുന്നതിനെതിരെ ക്ലബുകൾ രംഗത്ത് വന്നു എങ്കിലും ആ തീരുമാനവുമായി തന്നെ മുന്നോട്ട് പോവുകയാണ് പ്രീമിയർ ലീഗ്. ഇതിനായി 10 വേദികൾ കണ്ടെത്തി ഒരുക്കുകയാണ് അധികൃതർ വെംബ്ലി അടക്കം 11 ഗ്രൗണ്ടുകളിൽ ആകും ബാക്കി പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കുക. ഒരു ടീമിനും ഹോം ഗ്രൗണ്ടിൽ കളിക്കാൻ ആവില്ല.
ജൂൺ 12ന് ലീഗ് പുനരാരംഭിക്കാൻ ആണ് ഇപ്പോൾ ഇംഗ്ലീഷ് എഫ് ആലോചികുന്നത്. ഇനി 92 മത്സരങ്ങൾ ആണ് ലീഗിൽ ബാക്കിയുള്ളത്. ജനങ്ങളും രോഗവും കുറവുള്ള സ്ഥലത്തെ സ്റ്റേഡിയങ്ങൾ തിരഞ്ഞെടുത്ത് മത്സരം നടത്തുന്നതാണ് ആലോചനയിൽ ഉള്ളത്. നഗരങ്ങളിൽ പ്രധാന സ്റ്റേഡിയങ്ങളിൽ ആളില്ലാതെ കളി നടത്തിയാലും സ്റ്റേഡിയത്തിന് പുറത്ത് ആരാധകർ തടിച്ചു കൂടും എന്ന ഭയം ഫുട്ബോൾ ലോകത്തിന് ഉണ്ട്. യാത്രകൾ കുറയ്ക്കുകയും ഈ നിഷ്പക്ഷ വേദികൾ കൊണ്ടു വരുന്നതിന്റെ പ്രധാന ഉദ്ദേശമാണ്.