ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏപ്രിലെ മികച്ച താരത്തിനുള്ള പുരസ്കാരം വെസ്റ്റ് ഹാം അറ്റാക്കിംഗ് മിഡ്ഫീൽഡർ ലിംഗാർഡ് സ്വന്തമാക്കി. പ്രീമിയർ ലീഗിൽ അവസാന കുറച്ചു കാലമായി ഗംഭീര ഫോമിലാണ് ലിംഗാർഡ് കളിക്കുന്നത്. എപ്രിലിൽ പ്രീമിയർ ലീഗിൽ നാലു ഗോളുകളും ഒരു അസിസ്റ്റും നേടാൻ ലിംഗാർഡിനായിരുന്നു ആയിരുന്നു. ലെസ്റ്ററിന്റെ താരമായ ഇഹെനാചോയെ പിന്തള്ളിയാണ് ലിംഗാർഡ് ഈ പുരസ്കാരം സ്വന്തമാക്കിയത്. വെസ്റ്റ് ഹാമിൽ എത്തിയ ശേഷം 9 ലീഗ് ഗോളുകൾ ലിംഗാർഡ് നേടിയിട്ടുണ്ട്. അവസാന മൂന്ന് മാസങ്ങളിലും ലിംഗാർഡ് പ്ലയർ ഓഫ് ദി മന്ത് പുരസ്കാരത്തിന് നോമിനേഷൻ ചെയ്യപ്പെട്ടിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആണ് ഇപ്പോൾ ലിംഗാർഡ് വെസ്റ്റ് ഹാമിൽ കളിക്കുന്നത്. ഈ സീസൺ അവസാനം വെസ്റ്റ് ഹാം പണം നൽകി സ്ഥിര കരാറിൽ ലിംഗാർഡിനെ സൈൻ ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Download the Fanport app now!