അവസാന നിമിഷത്തെ പെനാൽട്ടി ഗോളിൽ പാലസിനെ വീഴ്ത്തി ലീഡ്സ് യുണൈറ്റഡ്

20211201 035158

പ്രീമിയർ ലീഗിൽ തങ്ങളുടെ മൂന്നാം ജയം കുറിച്ചു മാഴ്‌സല ബിയേൽസയുടെ ലീഡ്സ് യുണൈറ്റഡ്. സീസണിൽ മികവ് തുടരുന്ന പാട്രിക് വിയേരയുടെ ക്രിസ്റ്റൽ പാലസിനെ ഇഞ്ച്വറി സമയത്തെ പെനാൽട്ടി ഗോളിന് ആണ് ലീഡ്സ് തോൽപ്പിച്ചത്. 8 മഞ്ഞ കാർഡുകൾ കണ്ട മത്സരത്തിൽ ലീഡ്സ് തന്നെയാണ് കുറച്ചു കൂടി ആധിപത്യം പുലർത്തിയത്.

എന്നാൽ അവസരങ്ങൾ തുറക്കാൻ ആയെങ്കിലും ഗോൾ മാത്രം അകന്നു നിന്നപ്പോൾ മത്സരം സമനിലയിലേക്ക് എന്നു തോന്നിച്ചു. എന്നാൽ 93 മത്തെ മിനിറ്റിൽ മാർക് ഗുഹിയുടെ ഹാന്റ് ബോളിന് ‘വാർ’ പെനാൽട്ടി അനുവദിച്ചു. പെനാൽട്ടി എടുത്ത ലീഡ്സിന്റെ തുറുപ്പ് ചീട്ട് ആയ ബ്രസീലിയൻ താരം റഫീനിയ ലക്ഷ്യം കണ്ടതോടെ ലീഡ്സ് നിർണായക ജയം സ്വന്തം പേരിലാക്കി. സീസണിൽ താളം കണ്ടത്താൻ വിഷമിക്കുന്ന ലീഡ്സ് ജയത്തോടെ ലീഗിൽ പതിനഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

Previous articleഡിബാലയുടെ ഇടിവെട്ട് ഗോൾ! വിജയവഴിയിൽ തിരിച്ചെത്തി യുവന്റസ്
Next articleപ്രതീക്ഷകൾ ഏറെ, കേരളം ഇന്ന് സന്തോഷ് ട്രോഫിയിൽ ലക്ഷദ്വീപിന് എതിരെ