പതിറ്റാണ്ടുകളുടെ ലീഡ്സ് യുണൈറ്റഡ് കാത്തിരിപ്പ് അവസാനിപ്പിച്ചു ലീഡ്സ് യുണൈറ്റഡിനെ പ്രീമിയർ ലീഗിന്റെ വാഗ്ദത്ത ഭൂമിയിലേക്ക് കൈ പിടിച്ചു ഉയർത്തിയ പരിശീലകൻ മാഴ്സെല ബിയെൽസയുടെ ലീഡ്സ് യുണൈറ്റഡിലെ ദിനങ്ങൾ എണ്ണപ്പെട്ടത് ആയി സൂചന. വളരെ മോശം ഫോമിലുള്ള ലീഡ്സ് പരിശീലകനെ മാറ്റാൻ സാധ്യത ഉണ്ടെന്നാണ് സൂചനകൾ. കഴിഞ്ഞ നാലു മത്സരങ്ങളിൽ തകർന്നടിഞ്ഞ അവർ കഴിഞ്ഞ 3 മത്സരങ്ങളിൽ നിന്നു മാത്രം 14 ഗോളുകൾ ആണ് വഴങ്ങിയത്.
നിലവിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ലീഡ്സ് അവസാന മൂന്നു സ്ഥാനക്കാരിൽ നിന്നു വെറും 2 പോയിന്റുകൾ മാത്രം മുകളിൽ ആണ്. അതിനാൽ തന്നെ പ്രീമിയർ ലീഗിൽ നിലനിൽക്കണം എന്ന ലക്ഷ്യം നിറവേറ്റാൻ പരിശീലകനെ മാറ്റുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് അവർ പോയേക്കും. ലീഡ്സിനെ പ്രീമിയർ ലീഗിലേക്ക് മടക്കി കൊണ്ടു വന്നതും മനോഹരമായ പേടിയില്ലാത്ത ആക്രമണ ഫുട്‌ബോളും അർജന്റീനയുടെ ഇതിഹാസ പരിശീലകനു ലോകം എമ്പാടും ആരാധകരെ സൃഷ്ടിച്ചിരുന്നു. എന്നാൽ ഈ നിലയിൽ ടീം തുടർന്നാൽ പരിശീലകനെ ലീഡ്സ് പുറത്താക്കാൻ തന്നെയാണ് സാധ്യതകൾ.