ഇംഗ്ലീഷ് പ്രീമിയർ ലീഗും ഉടൻ പുനരാരംഭിക്കും. പ്രീമിയർ ലീഗ് അധികൃതരും ഗവണ്മെന്റും തമ്മിൽ നടന്ന ചർച്ചയിൽ ജൂൺ 12ആം തീയതി പ്രീമിയർ ലീഗ് പുനരാരംഭിക്കാം എന്ന് പ്രാഥമിക ധാരണയായി. പക്ഷെ ഗവൺമെന്റ് സ്ഥിതിഗതികൾ കൂടുതൽ നിരീക്ഷിച്ച ശേഷം മാത്രമെ ലീഗ് തുടങ്ങാൻ ഔദ്യോഗിക അനുമതി പ്രഖ്യാപിക്കുകയുള്ളൂ. ബ്രിട്ടണിൽ കൊറോണ കാരണമുള്ള പ്രശ്നങ്ങൾ ഇനിയും വഷളായാൽ പ്രീമിയർ ലീഗ് തുടങ്ങാൻ ഗവൺമെന്റ് സമ്മതിക്കില്ല.
മാർച്ച് ആദ്യ വാരത്തിൽ നിർത്തി വെച്ച പ്രീമിയർ ലീഗിൽ ഇനിയും 9 റൗണ്ട് മത്സരങ്ങൾ ആണ് ബാക്കിയുള്ളത്. ഇത് എങ്ങനെയെങ്കിലും പൂർത്തിയാക്കാൻ ആണ് ഇംഗ്ലീഷ് എഫ് എ ശ്രമിക്കുന്നത്. പ്രീമിയർ ലീഗ് ക്ലബുകൾക്ക് മെയ് 18 മുതൽ ഗ്രൂപ്പായി പരിശീലനം നടത്താൻ അനുമതി ലഭിക്കും. തീർത്തും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിശീലനത്തിന് ടീമുകൾ ഇറങ്ങുക. സ്പാനിഷ് ലീഗും ഇപ്പോൾ ജൂൺ 12ന് കളി പുനരാരംഭിക്കാൻ ആണ് ഉദ്ദേശിക്കുന്നത്