പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് ഇത്തവണ സലായ്ക്ക് ഇല്ലെന്ന് ബെർബറ്റോവ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഇത്തവണത്തെ ഗോൾദൻ ബൂട്ട് ലിവർപൂളിന്റെ മൊഹമ്മദ് സലായ്ക്ക് ലഭിക്കില്ലെന്ന് പ്രവചിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബെർബറ്റോവ്. 2010-11 സീസണിൽ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ബെർബയുടെ അഭിപ്രായത്തിൽ ഗോൾഡൻ ബൂട്ടിന് സാധ്യത മൂന്നു പേർക്കാണ്. ടോട്ടൻഹാം താരം ഹാരി കെയ്ൻ, ആഴ്സണൽ സ്ട്രൈക്കർ ഒബമയങ്ങ്, മാഞ്ചസ്റ്ററിന്റെ ബെൽജിയം താരം ലുകാകു.

ഇവർ മൂന്നു പേരിൽ ബെർബറ്റോവ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് കെയ്നിനാണ്. ഇതിനു മുമ്പ് രണ്ട് തവണ ഗോൾഡൻ ബൂട്ട് നേടിയിട്ടുള്ള കെയ്ൻ ഇത്തവണ ഗോൾഡൻ ബൂട്ട് തിരികെ പിടിക്കും എന്ന് ബെർബ പറയുന്നു. ലോകകപ്പിൽ മികച്ച ഫോമിൽ ഉണ്ടായിരുന്നത് കെയ്നിന് ആത്മവിശ്വാസം നൽകും എന്നും ബെർബ പറയുന്നു. കഴിഞ്ഞ സീസണിൽ സലായുടെ പിറകിൽ ആയിരുന്നു കെയ്നിന്റെ സ്ഥാനം.

ഈ വർഷത്തെ പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡ് ഉയർത്തും എന്നും ബെർബ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial