ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2020-2021 സീസൺ മത്സര ക്രമങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. സെപ്റ്റംബർ 12 നാണ് ആദ്യ മത്സരങ്ങൾ അരങ്ങേറുക. 14 ആം തിയതി 2 മത്സരങ്ങൾ നടക്കും. ആദ്യ ആഴ്ചകളിൽ ചാമ്പ്യന്മാരായ ലിവർപൂളിന് കടുത്ത തുടക്കമാകും. ആദ്യ മത്സരത്തിൽ അവർക്ക് ആൻഫീൽഡിൽ ലീഡ്സ് യുണൈറ്റഡ് ആണ് എതിരാളികൾ. പക്ഷെ പിന്നീട് അവരുടെ മത്സരങ്ങൾ ചെൽസി, ആഴ്സണൽ ടീമുകൾക്ക് എതിരെയാണ്.
മാഞ്ചസ്റ്റർ സിറ്റി ആദ്യ മത്സരത്തിൽ ഹോമിൽ ആസ്റ്റൺ വിലയെ നേരിടും. യുണൈറ്റഡ് എവേ മത്സരത്തിൽ ബേൺലിയെയാണ് നേരിടുക. ചെൽസി എവേ മത്സരത്തിൽ ബ്രയ്റ്റനെ നേരിടുമ്പോൾ ആഴ്സണലിന് എവേ മത്സരത്തിൽ പുതുതായി എത്തിയ ഫുൾഹാം ആണ് എതിരാളികൾ. ജോസ് മൗറീഞ്ഞോയുടെ സ്പർസ് സ്വന്തം മൈതാനത്ത് അഞ്ചലോട്ടിയുടെ എവർട്ടനെ നേരിടുന്നു എന്നതും ആദ്യ ആഴ്ചയെ ആവേശകരമാക്കും. മാഞ്ചസ്റ്റർ ടീമുകളുടെ ആദ്യ മത്സരങ്ങൾ 1 ആഴ്ച വൈകി മാത്രമേ നടക്കൂ. ഇരു ടീമുകളും യൂറോപ്യൻ മത്സരങ്ങൾ വൈകി അവസാനിപ്പിച്ചതാണ് കാരണം.