ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നത് അനിശ്ചിതത്വത്തിൽ ആകാൻ സാധ്യത. പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിനെതിരെ കൂടുതൽ താരങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. വാറ്റ്ഫോർഡ് സ്ട്രൈക്കർ ഡീനി, നോർവിച് സിറ്റി ക്യാപ്റ്റൻ ഗ്രാന്റ് ഹാൻലി എന്നിവരാണ് പുതുതായി രംഗത്ത് വന്നത്. പ്രീമിയർ ലീഗ് തുടങ്ങുന്നത് സുരക്ഷിതമല്ല എന്നാണ് ഇരുവരും പറയുന്നത്. 2021വരെ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകില്ല എന്ന് പറയുന്നു. കാരണം അവരുടെ ജീവന് സുരക്ഷ ഇല്ല അത്രേ. ഫുട്ബോൾ താരങ്ങളുടെ ജീവൻ മാത്രം എങ്ങനെ സുരക്ഷിതമാകുന്നു എന്ന് ഡീനി ചോദിക്കുന്നു.
തന്റെ കുടുംബത്തെ ഭീഷണിയിൽ ആക്കുന്ന ഒരു കാര്യവും താൻ ചെയ്യില്ല എന്ന് ഡീനി പറഞ്ഞു. പ്രീമിയർ ലീഗ് അധികൃതർക്ക് തന്നെ തടയാൻ ആകില്ല എന്നും ഡീനി പറഞ്ഞു. കൂടി വന്ന പണം അല്ലെ അവർക്ക് തന്നിൽ നിന്ന് എടുക്കാൻ പറ്റൂ എന്നും ഡീനി പറയുന്നി. ഗർഭിണിയായ ജീവിത പങ്കാളിയുടെ അടുത്തേക്കാണ് താൻ ഫുട്ബോൾ മത്സരങ്ങൾ കഴിഞ്ഞു പോകേണ്ടത് എന്ന് നോർവിച് ക്യാപ്റ്റൻ ഹാൻലി പറയുന്നു. ഇത് വലിയ ഭയമാണ് തന്നിൽ ഉണ്ടാക്കുന്നത് എന്നും അദ്ദേഹം പറയുന്നു. നേരത്തെ സ്റ്റെർലിങ്, കെയ്ൻ, അഗ്വേറോ എന്നിവരും തങ്ങളുടെ ഭയം പങ്കുവെച്ച് എത്തിയിരുന്നു.