പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് കൃത്രിമമായി ആരവങ്ങൾ ഒരുക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറൊണാ ആയതിനാൽ ആരാധകർ ഉണ്ടാകില്ല എന്നതിനാൽ ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിച്ചാൽ അത് പ്രേക്ഷകർക്ക് കാണുമ്പോൾ വിരസമാകും എന്ന് അഭിപ്രായമുണ്ട്. ബുണ്ടസ് ലീഗയിലും മറ്റും ആരാധകരുടെ ആരവങ്ങൾ ഇല്ലാത്തതിനാൽ മത്സരം കാണുമ്പോൾ ആ പഴയ ആവേശം അനുഭവപ്പെടുന്നില്ല. ഇത് പരിഗണിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് പരീക്ഷണത്തിന് ഒരുങ്ങുകയാണ്.

ഗ്യാലറിയിൽ ആരവങ്ങൾ ഇല്ലായെങ്കിലും ടി വിയിലൂടെയും മറ്റും കളി കാണുന്നവർക്ക് മികച്ച അനുഭവം ഉറപ്പിക്കാൻ വേണ്ടി കൃത്രിമമായി ആരവങ്ങൾ പ്രീമിയർ ലീഗ് നൽകും. ഗെയിമിങ് പ്ലാറ്റ്ഫോമായ ഫിഫാ 20ന്റെ സഹായത്തോടെയാകും ഈ ആരവങ്ങൾ ഒരുക്കുക. മത്സരം കാണുന്ന പ്രേക്ഷകർക്ക് ആരാധകർ ഗ്യാലറിയിൽ ഇല്ലാത്തതിന്റെ അഭാവം ഇതോടെ അനുഭവപ്പെടാതെ ആകും എന്ന് പ്രീമിയർ ലീഗ് അധികൃതർ പറയുന്നു. ജൂൺ 17ന് പ്രീമിയർ ലീഗ് പുനരാരംഭിക്കാൻ നിൽക്കുകയാണ്.