കാണികളിൽ ഒരാൾക്ക് അടിയന്തര വൈദ്യസഹായം ആവശ്യം, ചെൽസി വാട്ഫോർഡ് മത്സരം നിർത്തി വച്ചു

20211202 013250

പ്രീമിയർ ലീഗിൽ വാട്ഫോർഡിനു എതിരായ ചെൽസിയുടെ മത്സരം താൽക്കാലികമായി നിർത്തി വച്ചു. മത്സരത്തിന്റെ 11 മത്തെ മിനിറ്റിൽ ആണ് മത്സരം നിർത്തി വച്ച് ഇരു ടീമുകളും മൈതാനം വിട്ടത്.

കാണികളിൽ ഒരാൾക്ക് അടിയന്തര വൈദ്യസഹായം നൽകേണ്ട സാഹചര്യം ഉണ്ടായത് ആണ് മത്സരം നിർത്തി വക്കാൻ കാരണം. കാണിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് നിലവിൽ വിവരങ്ങൾ ലഭ്യമല്ല. മത്സരം ഇനി എപ്പോൾ പുനരാരംഭിക്കും എന്നും നിലവിൽ വ്യക്തമല്ല.

Previous articleപെങ് വിവാദം,2022 ലെ ചൈനയിലെ എല്ലാ ടൂർണമെന്റുകളും റദ്ദാക്കി വനിത ടെന്നീസ് അസോസിയേഷൻ
Next articleആൻഡമാനെ പോണ്ടിച്ചേരി ഗോളിൽ മുക്കി