എവർട്ടണയും അട്ടിമറിച്ചു ബ്രന്റ്ഫോർഡ്, തേനീച്ച കൂട്ടം വിപ്ലവം തുടരുന്നു

Wasim Akram

പ്രീമിയർ ലീഗിൽ ബ്രന്റ്ഫോർഡിന്റെ വീരഗാഥ തുടരുന്നു. ഇത്തവണ ഇംഗ്ലീഷ് വമ്പന്മാർ ആയ റാഫ ബെനിറ്റസിന്റെ എവർട്ടണനെ ആണ് ‘ബീസ്’ അട്ടിമറിച്ചത്. എതിരില്ലാത്ത ഒരു ഗോളിന് ആണ് ബ്രന്റ്ഫോർഡ് തങ്ങളുടെ മൈതാനത്ത് മറ്റൊരു ചരിത്ര ജയം നേടിയത്. പന്ത് കൈവശം വക്കുന്നതിൽ എവർട്ടൺ മുൻതൂക്കം കാണിച്ചു എങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരു ടീമുകളും ഏതാണ്ട് സമാസമം ആയിരുന്നു.

മത്സരത്തിൽ 24 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ മുന്നേറ്റനിര താരം ഇവാൻ ടോണിയാണ് ബ്രന്റ്ഫോർഡിനു വിജയഗോൾ സമ്മാനിച്ചത്. ഫ്രാങ്ക് ഒനയെകയെ അലൻ വീഴ്ത്തിയതിന് ‘വാർ’ ബ്രന്റ്ഫോർഡിനു അനുവദിക്കുക ആയിരുന്നു. തുടർന്ന് സമനില ഗോൾ നേടാൻ പരിക്ക് വലക്കുന്ന എവർട്ടൺ ശ്രമിച്ചെങ്കിലും ബ്രന്റ്ഫോർഡ് വഴങ്ങിയില്ല. ജയത്തോടെ ബ്രന്റ്ഫോർഡ് പന്ത്രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു അതേസമയം 14 സ്ഥാനത്ത് ആണ് എവർട്ടൺ.