പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ ആസ്റ്റൺ വില്ല പണം വാരിയെറിയുകയാണ്. ട്രാൻസ്ഫർ മാർക്കറ്റിൽ 100മില്ല്യൺ യൂറോയോളമാണ് ആസ്റ്റൺ വില്ല ചിലവാക്കുന്നത്. ബ്രസീലിയൻ മധ്യനിരതാരം ഡഗ്ലസ് ലൂയിസിനെ മാൻ സിറ്റിയിൽ നിന്നുമെത്തിച്ചതടക്കം പത്ത് പുതിയ താരങ്ങളെ ടീമിലെത്തിച്ച ആസ്റ്റൺ വില്ല പതിനൊന്നാം സൈനിംഗിനൊരുങ്ങുകയാണ്.
ബ്രൂഗ് താരം മാർവെലസ് നകാമ്പയെയാണ് താരം ലക്ഷ്യം വെക്കുന്നത്. ബ്രൂഗിന്റെ സ്ട്രൈക്കറായ വെസ്ലി മൊരേയെസിനേയും ആസ്റ്റൺ വില്ല ടീമിലെത്തിച്ചിരുന്നു. ചാമ്പ്യൻഷിപ്പ് പ്ലേ ഓഫിന് ശേഷമാണ് 2016 നു ശേഷമുള്ള ആദ്യ പ്രമോഷൻ ആസ്റ്റൺ വില്ല നേടിയത്. ഈ സീസണിൽ പ്രീമിയർ ലീഗിൽ ഏറ്റവുമധികം തുക ചിലവഴിച്ച ടീമായി മാറുകയാണ് ആസ്റ്റൺ വില്ല. കഴിഞ്ഞ സീസ്ണിലെ ക്യാമ്പയിനിൽ നിന്നും ട്രാൻസ്ഫറും ലോണുമടക്കം 14 താരങ്ങളാണ് ക്ലബ്ബ് വിട്ടിരിക്കുന്നത്.