പ്രീമിയർ ലീഗ് 2000 ഗോളുകൾ!! ചരിത്രം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

പ്രീമിയർ ലീഗിൽ ഇന്ന് ഒരു നാഴികക്കല്ലു പിന്നിട്ടിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് നോർവിച് സിറ്റിക്ക് എതിരായ മത്സരത്തിലെ ആദ്യ ഗോളോടെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് 2000 പ്രീമിയർ ലീഗ് ഗോളിൽ എത്തിയത്. പ്രീമിയർ ലീഗിൽ ആദ്യമായാണ് ഒരു ക്ലബ് 2000 ഗോളുകൾ നേടുന്നത്.

പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമും. മക്ടോമിനെ ആണ് ഇന്ന് 2000ആമത്തെ ഗോളും നേടിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിലെ നിർണായ ഗോളുകൾ

2⃣0⃣0⃣0⃣ – Scott McTominay
1⃣5⃣0⃣0⃣ – Dimitar Berbatov
1⃣0⃣0⃣0⃣ – Cristiano Ronaldo
5⃣0⃣0⃣ – Andy Cole
1⃣0⃣0⃣ – Kanchelskis