ഫലസ്തീന് പിന്തുണയുമായി പതാകയുമായി പോഗ്ബയും അമദും

20210519 003428
Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ അമദ് ട്രയോരെയും പോൾ പോഗ്ബയും ഫലസ്തീന് പിന്തുണയുമായി രംഗത്ത്. ഇന്ന് നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന ഹോം ഗ്രൗണ്ട് മത്സരത്തിനു ശേഷമാണ് പോഗ്ബയും അമദും ഫലസ്തീൻ പതാകയുമായി ഗ്രൗണ്ടിൽ എത്തിയത്. ഇരുവരും മത്സരശേഷം പതാകയുമായി ഗ്രൗണ്ടിൽ നടന്നു. ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന ആക്രമണത്തിൽ ലോകത്തിൽ പല മേഖലയിൽ നിന്നു പ്രതിഷേധം ഉയരുന്നുണ്ട്.

നേരത്തെ എഫ് എ കപ്പ് കിരീടം ഉയർത്തിയ ശേഷം ലെസ്റ്റർ സിറ്റി താരങ്ങളായ ഹംസ ചൗധരിയും ഫഫാനയും ഫലസ്തീൻ പതാക കയ്യിലെടുത്ത് ആഘോഷങ്ങളിൽ പങ്കെടുത്തത് ഇംഗ്ലണ്ടിൽ വലിയ വിവാദമയിരുന്നു.

Advertisement