പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന് കൈവിട്ടതിന് പിന്നാലെ മാഞ്ചസ്റ്റർ സിറ്റിയിൽ വൻ മാറ്റങ്ങൾക്ക് പരിശീലകൻ പെപ് ഗർഡിയോള തയ്യാർ എടുക്കുന്നതായി റിപ്പോർട്ടുകൾ. 300 മില്യൺ യൂറോയെങ്കിലും പെപ്പിനായി സിറ്റി നീക്കി വെക്കും എന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും ചുരുങ്ങിയത് 4 പുതിയ കളിക്കാരെ എങ്കിലും അവർ വാങ്ങും.
ബയേണിലേക്ക് മാറിയ സാനെയുടെ പകരക്കാരനെ ടീമിൽ എത്തിക്കുക എന്നതിന് പുറമെ രണ്ട് സെൻട്രൽ ഡിഫണ്ടർമാരെയും, മറ്റൊരു ആക്രമണ നിരകാരനെയും അവർ മാഞ്ചസ്റ്ററിൽ എത്തിച്ചേക്കും. ബോൺമൗത്ത് താരം നതാൻ ആകെയെ സിറ്റി പ്രഥമ പരിഗണന നൽകി ടീമിൽ എത്തിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഡേവിഡ് സിൽവയുടെ അഭാവം നികത്താൻ പോന്ന മറ്റൊരു കളിക്കാരനെ കണ്ടെത്തുക എന്നതും പെപ്പിന് വെല്ലുവിളിയാണ്. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മെൻഡി, സിഞ്ചെക്കോ എന്നിവർ പൂർണ്ണമായും ആശ്രയിക്കാവുന്ന പ്രകടനമല്ല ഈ സീസണിൽ നടത്തിയത്. ഈ സാഹചര്യത്തിൽ ലെസ്റ്ററിന്റെ ബെൻ ചിൽവെലിനെ എത്തിക്കാനും പെപ് ശ്രമം നടത്തിയേക്കും.