മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പോൾ സ്കോൾസിനെതിരെ ഫുട്ബോൾ ഏജന്റായ മിനൊ റൈയോള. ബ്രൈറ്റണെതിരായ മത്സരത്തിന് ശേഷം സ്കോൾ പോഗ്ബയെ വിമർശിച്ചിരുന്നു. ഇതാണ് റൈയോളയെ പ്രകോപിപിച്ചത്. പോഗ്ബയ്ക്ക് കളിയിൽ സ്ഥിരത ഇല്ലായെന്നും ടീമിനെ നന്നായി നയിക്കാൻ അറിയില്ല എന്നുമായിരുന്നു സ്കോൾസിന്റെ വിമർശനം.
സ്കോൾസ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടെക്നിക്കൽ ഡയറക്ടർ ആകണമെന്നും, എന്നിട്ട് എഡ് വുഡ്വാർഡിനോട് പോഗ്ബയെ വിൽക്കാൻ പറയണമെന്നുമായിരുന്നു റൈയോളയുടെ പ്രതികരണം. മാഞ്ചസ്റ്റർ ഇല്ലായെങ്കിൽ ക്ലബ് ഇല്ലാതെ പോഗ്ബയ്ക്ക് ഉറക്ക് കിട്ടില്ലായിരിക്കും എന്ന് റൈയോള പരിഹസിക്കുകയും ചെയ്തു. പോഗ്ബയെ മാഞ്ചസ്റ്ററിൽ നിന്ന് ബാഴ്സയിലെത്തിക്കാൻ റിയോള ശ്രമിക്കുന്നതായി നേരത്തെ വിവരങ്ങൾ ഉണ്ടായിരുന്നു.
സ്കോൾസിന് തന്നെ എല്ലാവരും മറന്നു പോകുമോ എന്ന പേടിയാണെന്നും റൈയോള പറഞ്ഞു. സ്കോൾസിനെതിരെ റിയോള സംസാരിച്ചത് റൈയോളയോട് ഫുട്ബോൾ ലോകത്ത് പൊതുവെ ഉള്ള അതൃപ്തി വർധിപ്പിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് സർ അലക്സ് ഫെർഗൂസൺ വരെ റൈയോളക്കെതിരെ രംഗത്ത് എത്തിയിരുന്നു.
Some people need to talk for fear of being forgotten. Paul Scholes wouldn’t recognize a leader if he was in front of Sir Winston Churchill. @paulpogba
— Mino Raiola (@MinoRaiola) August 21, 2018
Paul Scholes should become sports director and advise Woodward to sell Pogba. Would be sleepless nights to find Pogba a new club @paulpogba
— Mino Raiola (@MinoRaiola) August 21, 2018