സ്ക്വാഡിൽ കൊറോണ, സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിന്ന് പാലക്കാട് പിന്മാറി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ കാരണം സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനും പ്രശ്നം. ഒരു താരത്തിന് കൊറോണ ബാധിച്ചതിനാൽ പാലക്കാട് ടൂർണമെന്റിൽ നിന്ന് പിന്മാറി. സംസ്ഥാന സീനിയർ ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നാളെ രാവിലെ 7 മണിക്ക് ഷെഡ്യൂൾ പ്രകാരം നടക്കേണ്ടിയിരുന്ന പാലക്കാട്‌ കോഴിക്കോട് മത്സരം ഇതോടെ റദ്ദാക്കി. പാലക്കാട്‌ ടീമന്റെ ഒരു കളിക്കാരന് കോവിഡ് സ്ഥിരീകരിച്ചതു കാരണം കോഴിക്കോട് ടീമിന് വാക്കോവർ നൽകാൻ കെ എഫ് എ തീരുമാനിച്ചു.

പാലക്കാടിന്റെ മറ്റു താരങ്ങളും കരുതലായി ഐസൊലേഷനിൽ പോകും എന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. നാളെ 9 മണിക്കുള്ള വയനാട് എറണാകുളം മത്സരം രാവിലെ 8 മണിക്ക് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു എന്ന് കെ എഫ് എ അറിയിച്ചു.