ഓസിലിന് കളിപ്പിക്കാത്തത് എന്താണെന്ന ചോദ്യത്തിന് മാധ്യമങ്ങളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ആഴ്സണൽ പരിശീലകൻ ഉനായ് എമിറെ. അവസാന നാലു മത്സരങ്ങളിലും ഓസിലിനെ ആദ്യ ഇലവനിൽ ഇറക്കാൻ എമിറെ തയ്യാറായിരുന്നില്ല. 350000 ഡോളർ ആഴ്ചയ്ക്ക് സാലറി വാങ്ങുന്ന താരത്തെ ഇങ്ങനെ പുറത്തിരിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിനായിരുന്നു എമിറെയുടെ പ്രതികരണം.
താൻ താരങ്ങക്കെ ശമ്പളം നോക്കിയല്ല കളിപ്പിക്കുന്നത്. ഓസിൽ എത്ര സാലറി വാങ്ങുന്നു എന്നതും ഓസിലിനെ എത്ര പണം കൊടുത്താണ് ടീമിക് എത്തിച്ചതെന്നും നോക്കില്ല. അങ്ങനെ പൈസ കൂടുതൽ വാങ്ങുന്ന താരങ്ങൾ കുറച്ചു വാങ്ങുന്ന താരങ്ങൾ എന്ന പരിഗണന ഫുട്ബോളിൽ കൊടുക്കാൻ പറ്റില്ല എന്നും എമിറെ പറഞ്ഞു
താൻ ടീം തിരഞ്ഞെടുക്കുന്നത് ടീമിനോടുള്ള ആത്മാർത്ഥതയും ടാക്ടിക്കലായ ഘടകങ്ങളും കണക്കാക്കിയാണ്. അതാണ് ഓസിൽ പുറത്ത് ഇരിക്കേണ്ടി വരുന്നത് എന്നും എമിറെ പറഞ്ഞു. ഓസിലിനെ പുറത്ത് ഇരുത്തുന്നതിന് ആഴ്സണൽ ആരാധകർ തന്നെ എമിറെയെ വിമർശിക്കുന്നുണ്ട്. ഓസിൽ ജനുവരിയിൽ ക്ലബ് വിട്ടേക്കുമെന്നും അഭ്യൂഹം ഉണ്ട്.