ആഴ്സണൽ താരങ്ങൾ ഒക്കെ ശമ്പളത്തിന്റെ 12 ശതമാനം കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ക്ലബ് വേതനം കുറക്കാൻ ഉപയോഗിച്ച രീതിയിൽ ഓസിൽ പ്രതിഷേധം അറിയിച്ചു. ഓസിലിന്റെ ഏജന്റാണ് ആഴ്സണലിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയത്. ഒരു പരിശീലകനോടോ സീനിയർ താരത്തോടൊ മാത്രമാണ് ആഴ്സണൽ ബോർഡ് ശമ്പളം കുറയ്ക്കുന്നതിനെ സംബന്ധിച്ച് ചർച്ച ചെയ്തത് എന്നാണ് ഓസിലിന്റെ ഏജന്റ് പറയുന്നത്.
പരിശീലകൻ അർട്ടേറ്റയോടും ടീമിലെ പ്രധാന താരത്തോടും ബാക്കിയുള്ള താരങ്ങളെ കൊണ്ട് ഈ നീക്കം സമ്മതിപ്പിക്കാൻ ആണ് ക്ലബ് പറഞ്ഞത്. ഇത് ശരിയായ രീതിയല്ല. ക്ലബ് ഒരോ താരങ്ങളോടും ചർച്ച ചെയ്യേണ്ടതുണ്ട്. ഏജന്റ് പറയുന്നു. അർട്ടേറ്റ എന്ന പരിശീലകൻ ആവശ്യപ്പെട്ടാൽ യുവതാരങ്ങൾ ഒക്കെ അവസരം നഷ്ടപ്പെടും എന്ന പേടികൊണ്ട് അവരുടെ സത്യാവസ്ഥ പറയില്ല എന്നും ഏജന്റ് പറയുന്നു. ഓസിലും വേറെ രണ്ട് താരങ്ങളും ശമ്പളം കുറയ്ക്കുന്ന നീക്കത്തെ എതിർത്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ.