ഓക്സ് ചേമ്പർലെന് ലിവർപൂളിൽ പുതിയ കരാർ

- Advertisement -

ഇംഗ്ലീഷ് മധ്യനിര താരമായ അലെക്സ് ഒക്സലേഡ് ചേമ്പർലെന് ലിവർപൂളിൽ പുതിയ കരാർ. 26കാരനായ ദീർഘകാല കരാറിൽ ആണ് ഒപ്പുവെച്ചത്. പരിക്ക് കാരണം കഴിഞ്ഞ സീസണിൽ ഭൂരിഭാഗ മത്സരങ്ങളും നഷ്ടപ്പെട്ട താരം ഈ സീസണിൽ തന്റെ മികവിലേക്ക് ഉയർത്താൻ ആകുമെന്ന പ്രതീക്ഷയിലാണ്. 2017ൽ ആഴ്സണലിൽ നിന്നായിരുന്നു ഓക്സ് ലിവർപൂളിൽ എത്തിയത്.

ലിവർപൂളിനായി ഇതുവരെ 47 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഇതിൽ നിന്നായി 5 ഗോളുകൾ താരം നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനായി ഓക്സ് കളിച്ചിരുന്നു. 16മാസത്തിന് ശേഷമുള്ള താരത്തിന്റെ ആദ്യ പ്രീമിയർ ലീഗ് സ്റ്റാർട്ട് ആയിരുന്നു ഇത്. പരിക്ക് മാറി എത്തിയ താരം ലിവർപൂൾ അറ്റാക്കിന് ഈ സീസണിൽ വലിയ കരുത്ത് നൽകും.

Advertisement