പ്രീമിയർ ലീഗിൽ പുതുതായി ഒരു കൊറോണ പോസിറ്റീവ്

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടത്ത പുതിയ കൊറോണ പരിശോധനയിൽ ഒരു കൊറോണ പോസിറ്റീവ് റിപ്പോർട്ട് ചെയ്തു.. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗ് താരങ്ങളിൽ ഒഫീഷ്യൽസും സ്റ്റാഫുകളുമായി 1213 പേർക്കാണ് കൊറോണ പരിശോധന പൂർത്തിയാക്കിയത്‌‌. ഇതിൽ നിന്നാണ് ഒരു പോസിറ്റീവ് കേസ് ലഭിച്ചത്. ലീഗ് അടുത്ത ആഴ്ച പുനരാരംഭിക്കാൻ നിൽക്കുകയാണ്.

ലീഗിൽ ഇതുവരെ നടത്തിയ പരിശോധനകളിൽ ആകെ 14കൊറോണ രോഗം ആൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ ആകെ 7487 ടെസ്റ്റുകൾ നടത്തിയപ്പോൾ ആണ് 14 രോഗം റിപ്പോർട്ട് ചെയ്തത്. ഇത് ലീഗ് അധികൃതർ പ്രതീക്ഷിച്ചതിന് ഏറെ പിറകിലാണ്. പ്രീമിയർ ലീഗ് പുനരാരംഭിക്കുന്ന നീക്കങ്ങൾക്ക് ഇത് ഊർജ്ജമാകും. ജൂൺ 17ന് ലീഗ് പുനരാരംഭിക്കുന്നുണ്ട്.

Advertisement