പ്രീമിയർ ലീഗിൽ പുതുതായി ഒരു കൊറോണ പോസിറ്റീവ്

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടത്ത പുതിയ കൊറോണ പരിശോധനയിൽ ഒരു കൊറോണ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. പ്രീമിയർ ലീഗിലെ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശേഷം താരങ്ങളും ഒഫീഷ്യൽസും സ്റ്റാഫുകളുമായി 1541 പേർക്കാണ് കൊറോണ പരിശോധന പൂർത്തിയാക്കിയത്‌‌. ഇതിൽ നിന്നാണ് ഒരു പോസിറ്റീവ് കേസ് ലഭിച്ചത്. ഇതുൾപ്പെടെ ലീഗിൽ ഇതുവരെ നടത്തിയ പരിശോധനകളിൽ ആകെ 17കൊറോണ രോഗം ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതുവരെ ആകെ 10000ൽ അധികം ടെസ്റ്റുകൾ നടത്തിയപ്പോൾ ആണ് 17 രോഗം റിപ്പോർട്ട് ചെയ്തത്. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട വ്യക്തി ഐസൊലേഷനിൽ പോകും. ഏതു ക്ലബിലുള്ള ആൾക്കാണ് കൊറോണ പുതിതായി റിപ്പോർട്ട് ചെയ്തത് എന്ന് വ്യക്തമാക്കിയിട്ടില്ല.

Advertisement