“ഇത് എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയം” – ഒലെ

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം ബ്രൂണൊ ഫെർണാണ്ടസിന്റെ വാക്കുകൾ ആവർത്തിച്ച് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ടീമിന്റെ ഈ സമ്മർദ്ദ ഘട്ടം മറികടക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത് എന്ന് ഒലെ പറഞ്ഞു. സീസൺ വളരെ മോശം രീതിയിൽ ആരംഭിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് ഫോമിലേക്ക് ഉടൻ തന്നെ തിരികെ വരാൻ പറ്റും എന്ന് ഒലെ പറഞ്ഞു. മാധ്യമങ്ങൾ ഉണ്ടാക്കുന്ന വാർത്തകൾ അവഗണിക്കേണ്ടതുണ്ട് എന്നു ഒലെ പറഞ്ഞു.

ബ്രൂണൊ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ശേഷം ആകെ രണ്ടു മത്സരങ്ങൾ ആണ് താരം പരാജയപ്പെട്ടത് എന്ന് ഒലെ ഓർമ്മിപ്പിച്ചു. പക്ഷെ അത് ചെറിയ ഇടവേളയിൽ ആയിപ്പോയി. ബ്രൂണൊ ഫെർണാണ്ടസ് അറിയേണ്ട കാര്യം ഇതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസ്ഥ എന്നാണ്. ഇവിടെ രണ്ടു മത്സരങ്ങൾ പരാജയപ്പെട്ടാൽ തന്നെ മാധ്യമങ്ങൾ അഭ്യൂഹങ്ങളുണ്ടാക്കി ക്ലബിനെ ആക്രമിച്ചു തുടങ്ങും എന്നും ഒലെ പറഞ്ഞു. നാളെ ന്യൂകാസിൽ യുണൈറ്റഡിനെ നേരിടേണ്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയിക്കാൻ ആയില്ലാ എങ്കിൽ ഒലെയുടെ ഭാവി തന്നെ അവതാളത്തിലാകും.