കഴിഞ്ഞ സീസണിൽ സോൾഷ്യാർ പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൻ തുടരും വിജയിക്കുകയും ചെയ്യും. എന്നാൽ പല ശരാശരി താരങ്ങളും ഇവിടെ തന്നോടൊപ്പം ഉണ്ടാകില്ല എന്ന്. പല പരിശീലകർക്കും മാഞ്ചസ്റ്ററിൽ കഴിയാത്ത കാര്യം ഒലെ പറഞ്ഞതു പോലെ ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് അപ്രിയരായ പല താരങ്ങളെയും ഒരു ട്രാൻസ്ഫർ വിൻഡോ കൊണ്ട് തന്നെ ഒലെ കളഞ്ഞു.
അലക്സി സാഞ്ചസും ലുകാകുവുൻ ഇന്റർ മിലാനിലേക്ക് പോയി, സ്മാളിംഗ് റോമയിലേക്ക്. ഡാർമിയൻ, ഹെരേര, വലൻസിയ എന്നിവരൊക്കെ ക്ലബ് വിട്ടും ഫെല്ലിനി ഒലെ വന്ന സമയത്ത് തന്നെ മാഞ്ചസ്റ്ററിന് പുറത്തായിരുന്നു. ഇത് കൂടാതെ ഫിൽ ജോൺസ്, മാറ്റിച് എന്നിങ്ങനെ ഉള്ളവരൊക്കെ ആദ്യ ഇലവനിൽ നിന്നും പുറത്തായി. ആകെ മൂന്ന് താരങ്ങളെയെ പകരം എത്തിക്കാൻ ആയുള്ളൂ എന്നതാണ് ഒലെയുടെ പിഴവ്.
പക്ഷെ എത്തിച്ച് മൂന്ന് താരങ്ങളും ഇതിനകം തന്നെ ടീമിനെ ശക്തമാക്കി. വാൻ ബിസാക, മഗ്വയർ, ഡാനിയൽ ജെയിംസ് ഇവർ മൂന്നും യുണൈറ്റഡ് ആരാധകർക്ക് ഇപ്പോൾ തന്നെ പ്രിയപ്പെട്ട താരങ്ങളായി മാറി. ഗ്ലേസേഴ്സ് ആവശ്യത്തിന് പണം മുടക്കില്ല എന്നത് കൊണ്ട് തന്നെ ടീമിനെ ശക്തമാക്കി മാറ്റാൻ ഒലെയ്ക്ക് ഇനിയും ഒന്നോ രണ്ടോ ട്രാൻസ്ഫർ വിൻഡോ വേണ്ടി വന്നേക്കാം. ഫലങ്ങൾ ഇപ്പോൾ ഇല്ലാ എങ്കിലും ഒലെ ശരിയായ ദിശയിലേക്കാണ് യുണൈറ്റഡിനെ നയിക്കുന്നത് എന്ന് വേണം വിലയിരുത്താൻ.