യൂറോപ്യൻ സൂപ്പർ ലീഗിന് താൻ എതിരാണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. പ്രകടനങ്ങൾ വിഷയമാകാത്ത ഒരു ലീഗിനെയും താൻ പിന്തുണക്കില്ല എന്ന് ഒലെ പറഞ്ഞു. അമേരിക്കയിലെ ഡ്രാഫ്റ്റ് സിസ്റ്റം പോലെയാണത്. അത് ശരിയല്ല എന്നും ഒലെ പറഞ്ഞു. പരാജപ്പെടുമോ എന്ന ഭീതി എപ്പോഴും ഉണ്ടാകണം എന്നാലെ തങ്ങൾ ഏറ്റവും നല്ല പ്രകടനം കാഴ്ചവെക്കുകയുള്ളൂ എന്നും ഒലെ പറഞ്ഞു.
ആരാധകർ സൂപ്പർ ലീഗിനോട് പ്രതികരിച്ച രീതി സന്തോഷം നൽകി എന്നും ആരാധകരാണ് ഫുട്ബോളിന്റെ എല്ലാം എല്ലാം എന്ന് അവർ വീണ്ടും തെളിയിച്ചു എന്നും ഒലെ പറഞ്ഞു. യൂറോപ്യൻ ഫുട്ബോളിന്റെ ഭാഗമാകാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആഗ്രഹമുണ്ട്. പക്ഷെ അത് നമ്മൾ അർഹിക്കുന്നത് കൊണ്ട് മാത്രമാകണം എന്നും ഒലെ പറഞ്ഞു.