സാഞ്ചേസ് ഫോമിലായാൽ 20 ഗോൾ എങ്കിലും നേടും എന്ന് ഒലെ

- Advertisement -

ചിലിയൻ താരം സാഞ്ചേസ് ഈ സീസണിൽ എങ്കിലും ഫോമിൽ എത്തും എന്ന പ്രതീക്ഷ പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ. സാഞ്ചേസ് വളരെ മികച്ച താരമാണ്. സാഞ്ചേസിനെ ഒന്ന് ഫോമിൽ എത്തിച്ചാൽ മാഞ്ചസ്റ്ററിന് കിട്ടുന്നത് ഒരു ലോകോത്തര താരമാണ് ഒലെ പറഞ്ഞു. സാഞ്ചേസ് ഫോമിലായാൽ ടീമിന് 20 ഗോളൊക്കെ അദ്ദേഹത്തിൽ നിന്ന് ലഭിക്കും എന്നും സോൾഷ്യാർ പറഞ്ഞു.

സാഞ്ചേസിനെ ഫോമിൽ എത്തിക്കാനുള്ള വഴി ആണ് നോക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അവസാന രണ്ടു സീസണിലും യുണൈറ്റഡ് ജേഴ്സിയിൽ ദയനീയ പ്രകടനമായിരുന്നു സാഞ്ചേസ് നടത്തിയത്. എന്നാൽ കോപ അമേരിക്കയിൽ ചിലിക്ക് വേണ്ടി തിളങ്ങിയ സാഞ്ചേസ് ഫോമിൽ എത്തുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചിട്ടുണ്ട്. ഇപ്പോൾ പരിക്കിന്റെ പിടിയിലാണ് സാഞ്ചേസ് ഉള്ളത്.

Advertisement