മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ മേലുള്ള സമ്മർദ്ദം കൂടി കൊണ്ടിരിക്കുക ആണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബെർബറ്റോവ്. സ്പർസിനെതിരായ വലിയ പരാജയം മാത്രമല്ല ഒലെയുടെ മുന്നിൽ ഉള്ള പ്രശ്നം. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ നിരവധി സൈനിംഗുകൾ നടത്തി. അതുകൊണ്ട് തന്നെ ഒലെയ്ക്ക് ഇനി ഒന്നും പറഞ്ഞ് പിടിച്ചു നിൽക്കാനാവില്ല. ബെർബ പറയുന്നു. ആകെ യുണൈറ്റഡിന് ഇല്ലാത്തത് ഒരു സെന്റർ ബാക്കാണ്. അത് ഒലെ ആവശ്യപ്പെടാത്തത് കൊണ്ടാകാം ക്ലബ് വാങ്ങാതിരുന്നത് എന്നും ബെർബ പറയുന്നു.
ഇനി ഒലെയ്ക്ക് മികച്ച ഫലങ്ങൾ ഉണ്ടാക്കിയെ പറ്റൂ. അതല്ലാതെ വേറെ മാർഗം അദ്ദേഹത്തിനില്ല. ഇപ്പോഴും ഒലെ മാഞ്ചസ്റ്റർ യുണൈറ്റഡിന് പറ്റിയ പരിശീലകൻ ആണെന്ന് താൻ കരുതുന്നുണ്ട് എന്നും ബെർബ പറഞ്ഞു. എന്നാൽ പൊചെടീനോയെ പോലെ ഒരു പരിശീലകൻ വന്നാൽ യുണൈറ്റഡ് ഏറെ മെച്ചപ്പെടും എന്ന് ബെർബ പറയുന്നു. പോചടീനോ ഇപ്പോൾ ഫുട്ബോൾ ലോകത്ത് ഉള്ള മികച്ച പരിശീലകരിൽ. ഒരാളാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് തേടി വരുന്നതിനിടയ്ക്ക് പോചടീനീയെ ആരെങ്കിലും സൈൻ ചെയ്യുമോ എന്ന് ഭയം ഉണ്ട് എന്നും ബെർബ പറയുന്നു.