ഒലെ മാഞ്ചസ്റ്ററിന് പുറത്തേക്ക്, പ്രഖ്യാപനം ഉടൻ വരുമെന്ന് സൂചന

20210527 144739
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്ന് ഒലെ പുറത്താകും എന്ന് ഉറപ്പായി. മാഞ്ചസ്റ്റർ യുണൈറ്റഡുമായി അടുത്ത മാധ്യമങ്ങൾ ഒക്കെ ഒലെയെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. സ്പർസിന് എതിരായ മത്സരത്തിന് മുന്നോടിയായി ഒലെയെ ക്ലബ് പുറത്താക്കും എന്നാണ് റിപ്പോർട്ട്. പകരക്കാരനെ കണ്ടെത്താൻ ഉള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റ് ഇപ്പോൾ. കോണ്ടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലിസ്റ്റിൽ പകരക്കാരനായി മുൻപന്തിയിൽ ഉള്ളത്.

ഈ സീസൺ തുടക്കം മുതൽ ഒലെയുടെ രാജിക്കായി യുണൈറ്റഡ് ആരാധകർ ആവശ്യപ്പെടുന്നു എങ്കിലും ഇതുവരെ ക്ലബുടമകൾ ഒലെയെ വിശ്വസിക്കുക ആയിരുന്നു. എന്നാൽ ഇന്നലെ ലിവർപൂളിനോട് ഏറ്റ പരാജയം ഉടമകളുടെയും ക്ഷമ നശിപ്പിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ കഴിഞ്ഞ വർഷം യൂറോപ്പ ലീഗ് ഫൈനലിൽ എത്തിക്കാനും ലീഗിൽ രണ്ടാമത് എത്തിക്കാനും ഒലെയ്ക്ക് ആയിരുന്നു. എന്നാൽ ഈ സീസണിൽ ഒലെ ടീമിനെ പിറകോട്ട് ആണ് കൊണ്ടു പോയത്. സൂപ്പർ സൈനിംഗ് വന്നിട്ടും യുണൈറ്റഡിന് തിളങ്ങാൻ ഇത്തവണ ആയിരുന്നില്ല.

യുണൈറ്റഡ് ആരാധകരിൽ ഭൂരിഭാഗവും ഒലെ പുറത്തായെന്ന വാർത്ത കേൾക്കാൻ കാത്തിരിക്കുകയാണ്.

Previous articleഐപിഎലിലെ പുത്തന്‍ ടീമുകളായി!!!!
Next articleഅദാനിയും യുണൈറ്റഡ് ഉടമകളും ഇല്ല, അഹമ്മദാബാദിലും ലക്നൗവിലും പുതിയ ഐപിഎൽ ടീമുകൾ