“സിറ്റി ഫൗൾ കളിക്കുന്ന ടീം, കാലുകൾ സൂക്ഷിക്കാൻ താരങ്ങൾക്ക് നിർദേശം” – ഒലെ

- Advertisement -

മാഞ്ചസ്റ്റർ ഡെർബിക്ക് മുന്നോടിയായി മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ആരോപണങ്ങളുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ സോൾഷ്യർ. മാഞ്ചസ്റ്റർ സിറ്റി ഫൗൾ കളിക്കുന്ന ടീമാണ് എന്നാണ് ഒലെ പറഞ്ഞത്. കൗണ്ടർ അറ്റാക്കുകൾ ഭയമായതിനാൽ അവർ മനപ്പൂർവ്വം ഫൗൾ ചെയ്യും എന്ന് ഒലെ പറഞ്ഞു. യുണൈറ്റഡ് താരങ്ങളോട് കാലുകൾ സൂക്ഷിക്കാനും പരിക്കേൽക്കാതെ നോക്കാനും നിർദേശം നൽകിയിട്ടുണ്ട് എന്നും ഒലെ പറഞ്ഞു.

എന്നാൽ ഒലെയുടെ ഈ ആരോപണങ്ങൾക്ക് എതിരെ ശക്തമായ പ്രതിഷേധവുമായി പെപ് എത്തി. താൻ തന്റെ ടീമിനെ ഒരിക്കലും ഫൗൾ ചെയ്യാൻ പഠിപ്പിക്കാറില്ല എന്ന് പെപ് പറഞ്ഞു. ഫൗൾ ചെയ്യുക അല്ല എന്റെ ശൈലി. 8-9 വർഷമായി താൻ പരിശീലിപ്പിച്ച ടീമുകളുടെ ശൈലി നിങ്ങൾക്ക് നോക്കാം എന്നും പെപ് പറഞ്ഞു. ഇത്തര‌മ് കാര്യങ്ങൾ എവിടെ നിന്നാണ് ഒലെയ്ക്ക് കിട്ടിയത് എന്ന് പെപ് ഗ്വാർഡിയോള ചോദിച്ചു.

തന്റെ ടീമിന്റെ കളി കാണാത്തതിന്റെ പ്രശ്നമാണ് സോൾഷ്യാറിന് എന്നും മത്സര ശേഷം ഒന്നുകൂടെ ഇതേ കുറിച്ച് ഒലെയോട് ചോദിക്കണം എന്നും പെപ് പറഞ്ഞു.

Advertisement