മാഞ്ചസ്റ്റർ യുണൈറ്റഡിലെ വമ്പൻ താരങ്ങൾക്ക് ഉപദേശവുമായി പുതിയ പരിശീലകൻ ഒലെ ഗണ്ണാർ സ്കോൾഷ്യർ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്ലബ് സംസ്കാരത്തിൽ ചില നിർബന്ധങ്ങളുണ്ട്. അതിൽ പ്രധാനം താരങ്ങൾ ടീമിന്റെ ഭാഗമായി മാറുക എന്നതാണ്. ഇവിടെ ഒരു വ്യക്തിക്കല്ല ടീമിനാണ് പ്രാധാന്യം ഒലെ പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ബെഞ്ചിൽ ഇരുന്നത് താൻ ആയിരിക്കും. അതുകൊണ്ട് തന്നെ ടീം പ്ലയർ എന്നാൽ എന്തെന്ന് തനിക്കറിയാം എന്നും അത് താരങ്ങളിൽ എത്തിക്കാൻ ആകും എന്നും ഒലെ പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ എല്ലാം വലിയ താരങ്ങളാണ്. ഒന്നിനൊന്നു മികച്ചവർ. അതുകൊണ്ട് തന്നെ അവരെ ട്രെയിൻ ചെയ്യിക്കുകയും അവരെ മാനേജ് ചെയ്യുകയും എളുപ്പമാകും എന്നാണ് താൻ കരുതുന്നത്. ഒകെ പറഞ്ഞു. താരങ്ങൾക്ക് തന്റെ ശൈലി മനസ്സിലാക്കി കൊടുക്കുകയാണ് ആദ്യ ലക്ഷ്യം. ഒരോ മത്സരം എന്ന രീതിയിലാണ് ഇപ്പോൾ മുന്നോട്ടേക്ക് നോക്കുന്നത് എന്നും മത്സര ഫലങ്ങൾ മെച്ചപ്പെടുത്തും എന്നും ഒലെ പറഞ്ഞു.
ടീമിനെ പരിചയപ്പെട്ടു വരികയാണെന്നും. ടീമിൽ പലരെയും പണ്ടു താൻ പരിശീലിപ്പിച്ചതാണെന്നും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് റിസേർവ് ടീം പരിശീലകൻ കൂടിയായ ഒലെ പറഞ്ഞു.