ക്യാപ്റ്റൻ ഫണ്ടാസ്റ്റിക്! ആഴ്‌സണലിന്റെ ഈ സീസണിലെ മികച്ച താരമായി മാർട്ടിൻ ഒഡഗാർഡ്!

Wasim Akram

ഈ സീസണിൽ ആഴ്‌സണലിന്റെ മികച്ച താരമായി നോർവീജിയൻ താരവും ക്യാപ്റ്റനും ആയ മാർട്ടിൻ ഒഡഗാർഡ്. 55 ശതമാനം വോട്ട് നേടിയാണ് ഒഡഗാർഡ് സീസണിൽ ആഴ്‌സണലിന്റെ മികച്ച താരമായി മാറിയത്. സീസണിൽ 15 ഗോളുകളും 7 അസിസ്റ്റുകളും ആണ് ക്യാപ്റ്റൻ ആയ ആദ്യ സീസണിൽ ഒഡഗാർഡ് നേടിയത്. സെസ്ക് ഫാബ്രിഗാസിന് ശേഷം 15 പ്രീമിയർ ലീഗ് ഗോളുകൾ നേടുന്ന ആദ്യ മധ്യനിര താരവുമായി ഒഡഗാർഡ്.

ഒഡഗാർഡ്

സീസണിൽ ഗബ്രിയേൽ മാർട്ടിനെല്ലിക്ക് ഒപ്പം പ്രീമിയർ ലീഗിലെ ആഴ്‌സണലിന്റെ ടോപ്പ് സ്‌കോറർ കൂടിയാണ് ഒഡഗാർഡ്. കഴിഞ്ഞ 2 സീസണുകളിലും ആഴ്‌സണലിന്റെ മികച്ച താരമായ ബുകയോ സാക ആണ് സീസണിലെ മികച്ച രണ്ടാമത്തെ താരം. സീസണിൽ സാക 15 ഗോളുകളും 11 അസിസ്റ്റുകളും ആണ് നേടിയത്. സീസണിൽ 15 ഗോളുകളും 6 അസിസ്റ്റുകളും ആയി കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച യുവബ്രസീലിയൻ താരം മാർട്ടിനെല്ലി ആണ് മികച്ച മൂന്നാമത്തെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.