ഇരട്ടഗോളുമായി ഒഡഗാർഡ്, അതുഗ്രൻ ഗോളുമായി സാലിബ, ബോർൺമൗത്തിൽ കളം നിറഞ്ഞാടി ആഴ്‌സണൽ | Report

പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ജയവുമായി മൈക്കിൾ ആർട്ടെറ്റയുടെ ആഴ്‌സണൽ.

പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ജയവുമായി മൈക്കിൾ ആർട്ടെറ്റയുടെ ആഴ്‌സണൽ.

പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ജയവുമായി മൈക്കിൾ ആർട്ടെറ്റയുടെ ആഴ്‌സണൽ. ലീഗിൽ പുതുതായി എത്തിയ ബോർൺമൗത്തിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ആഴ്‌സണൽ അവരുടെ മൈതാനത്ത് തോൽപ്പിച്ചത്. ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ ക്ലബിന് ആദ്യ ഗോൾ നേടിയ വില്യം സാലിബ ആഴ്‌സണൽ ജയം പൂർത്തിയാക്കുക ആയിരുന്നു.

ബോർൺമൗത്ത് താരങ്ങളെ മറികടന്ന ഗബ്രിയേൽ ജീസുസിന്റെ മാജിക് ചലനങ്ങൾക്ക് പിന്നാലെ മാർട്ടിനെല്ലി അടിച്ച ഷോട്ട് ഗോൾ കീപ്പർ തടഞ്ഞിട്ടെങ്കിലും റീ ബൗണ്ടിൽ ഒഡഗാർഡ് പന്ത് അഞ്ചാം മിനിറ്റിൽ തന്നെ വലയിൽ എത്തിച്ചു. 11 മത്തെ മിനിറ്റിൽ ബെൻ വൈറ്റിന്റെ പാസിൽ നിന്നു ഗബ്രിയേൽ ജീസുസ് തട്ടിയിട്ട പന്ത് മികച്ച അടിയിലൂടെ വലയിൽ എത്തിച്ച ഒഡഗാർഡ് ആഴ്‌സണലിന് രണ്ടാം ഗോളും സമ്മാനിച്ചു. കരിയറിൽ എട്ട് വർഷങ്ങൾക്ക് ശേഷം ആണ് നോർവീജിയൻ താരം ഒരു മത്സരത്തിൽ ഇരട്ടഗോളുകൾ നേടുന്നത്.

ആഴ്‌സണൽ

മികച്ച നീക്കങ്ങൾ കൊണ്ടു കളം വാണ ആഴ്‌സണലിനെ ആണ് മത്സരത്തിൽ ഉടനീളം കണ്ടത്. ഇടക്ക് നേരിട്ട വെല്ലുവിളികൾ ആഴ്‌സണൽ പ്രതിരോധം അനായാസം നേരിട്ടു. രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ ശാക്കയുടെ പാസിൽ നിന്നു അതുഗ്രൻ ഇടൻ കാലൻ അടിയിലൂടെ ക്ലബിന് ആയുള്ള തന്റെ ആദ്യ ഗോൾ നേടിയ വില്യം സാലിബ ആഴ്‌സണലിന് മൂന്നാം ഗോളും സമ്മാനിച്ചു. 72 മത്തെ മിനിറ്റിൽ അർഹിച്ച ഗോൾ ജീസുസ് നേടിയെങ്കിലും വാർ പിന്നീട് ഇത് നേരിയ വ്യത്യാസത്തിൽ ഓഫ് സൈഡ് വിളിച്ചു. പകരക്കാരുടെ ബെഞ്ചിൽ ഇടം ലഭിച്ചു എങ്കിലും ഫാബിയോ വിയേരക്ക് അരങ്ങേറ്റം ആർട്ടെറ്റ ഇന്ന് നൽകിയില്ല. പ്രതീക്ഷ നൽകുന്ന തുടക്കം ലഭിച്ച ആഴ്‌സണൽ ഈ മികവ് സീസൺ മുഴുവൻ നിലനിർത്താൻ ആവും ശ്രമിക്കുക.

Story Highlight : Arsenal won third straight match in Premier League, Odegaard scores two and Saliba with a screamer.