ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ സ്പർസ് പരിശീലകൻ നുനോ ഗോമസിനെ പുറത്താക്കി. ഒരൊറ്റ മാസം കൊണ്ട് നുനോയെ പുറത്താക്കാൻ സ്പർസ് തീരുമാനിച്ചിരിക്കുകയാണ്. സ്പർസ് ഇന്ന് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. പത്ത് മത്സരങ്ങൾ ലീഗിൽ കഴിഞ്ഞപ്പോൾ 5 പരാജയങ്ങളും അഞ്ച് വിജയങ്ങളുമായി ലീഗിൽ എട്ടാം സ്ഥാനത്ത് നിക്കുകയാണ് സ്പർസ് ഇപ്പോൾ. ഫലങ്ങൾ മാത്രല്ല ടീമിന്റെ പ്രകടനങ്ങളും നുനോയുടെ പുറത്താക്കലിന് കാരണമായി.
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സ്വന്തം ഗ്രൗണ്ടിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടതോടെയാണ് നുനോയെ പുറത്താക്കാൻ സ്പർസ് തീരുമാനിച്ചത്. ആരാധകരും നുനോയുടെ രാജി ആവശ്യപ്പെട്ടിരുന്നു. മുൻ വോൾവ്സ് പരിശീലകൻ ആണ് നുനോ. നുനോക്ക് പകരം ഇറ്റാലിയൻ പരിശീലകൻ കോണ്ടെ സ്പർസിൽ എത്തും എന്നാണ് കരുതപ്പെടുന്നത്.