വോൾവ്സിനെ പ്രീമിയർ ലീഗിലും നൂനോ തന്നെ നയിക്കും

- Advertisement -

വോൾവ്സിനെ പ്രീമിയർ ലീഗിലേക്ക് തിരികെ എത്തിച്ച പരിശീലകൻ നൂനോ തന്നെ ഇനി മുന്നോട്ടും വോൾവ്സിനെ നയിക്കും. വോൾവ്സുമായി മൂന്ന് വർഷത്തേക്ക് നൂനോ സാന്റോ തന്റെ കരാർ പുതുക്കി. കഴിഞ്ഞ‌ സീസൺ തുടക്കത്തിൽ വോൾവ്സിന്റെ ചുമതല ഏറ്റെടുത്ത പോർച്ചുഗീസുകാരൻ കോച്ച് വോൾവ്സിൽ അത്ഭുതം തന്നെയാണ് കാണിച്ചത്.

ചാമ്പ്യൻഷിപ്പിൽ ആധിപത്യം ഉറപ്പിച്ച് നേടിയ കിരീടമാണ് വോൾവ്സിനെ ആറു വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിൽ എത്തിച്ചത്. മുമ്പ് പോർട്ടോയെയും സ്പാനിഷ് ക്ലബ് വലൻസിയയെയും നൂനോ പരിശീലിപ്പിച്ചിട്ടുണ്ട്. പ്രതിവർഷം മൂന്ന് മില്യൺ തുകയ്ക്കാണ് നൂനോ പുതിയ കരാർ ഒപ്പിട്ടിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement