ചെൽസി ഗോൾകീപ്പർ കോർട്ടോയെ റയൽ മാഡ്രിഡ് സൈൻ ചെയ്തപ്പോൾ റയൽ മാഡ്രിഡ് ആരാധകരെക്കാൾ ആശ്വസിക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആകും. വർഷങ്ങളായുള്ള ഡി ഹിയ റയൽ മാഡ്രിഡിലേക്ക് എന്ന അഭ്യൂഹത്തിന് കോർട്ടോയുടെ റയലിലേക്കുള്ള യാത്രയോടെ അവസാനമായിരിക്കുകയാണ്.
യുണൈറ്റഡിൽ ഡി ഹിയ എത്തിയ കാലം മുതൽ താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു റയൽ മാഡ്രിഡ്. മുമ്പ് റയലിലേക്കുള്ള ഡി ഹിയയുടെ നീക്കം അവസാന നിമിഷം ഫാക്സ് മെഷീനിന്റെ പിഴവു കാരണം പരാജയപ്പെടുന്ന അവസ്ഥ വരെ ഉണ്ടായി. മാഞ്ചസ്റ്ററിന്റെ അവസാന കുറേ സീസണുകളിലെ ഏറ്റവും മികച്ച കളിക്കാരനായ ഡി ഹിയ ഇനിയും കുറേ കാലം യുണൈറ്റഡിൽ തുടരുമെന്ന് ഇപ്പോൾ തീരുമാനമായി.
കഴിഞ്ഞ സീസണിലും യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരം ഡി ഹിയ ആയിരുന്നു. നാലു തവണ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്ലയർ ഓഫ് ദി സീസൺ അവാർഡ് വാങ്ങിയ ഒരേയൊരു താരം കൂടിയായിരുന്നു ഡി ഹിയ. ഡി ഹിയയെ ഒരു കാരണവശാലും വിൽക്കില്ല എന്ന് കഴിഞ്ഞ സീസണ് ഒടുവിൽ മൗറീനോ വ്യക്തമാക്കിയിരുന്നു ഇതാണ് റയലിനെ താരത്തിനായുള്ള നീക്കത്തിൽ നിന്ന് പിറകോട്ട് അടിപ്പിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







