നിസ്റ്റൽറൂയിയും റെനെ ഹാകെയും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചുമതലയേറ്റു

Newsroom

2026 ജൂൺ വരെ എറിക് ടെൻ ഹാഗിൻ്റെ കീഴിൽ പ്രവർത്തിക്കാനുള്ള ഒരു കരാറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ടീമിൻ്റെ അസിസ്റ്റൻ്റ് മാനേജർമാരായി റെനെ ഹാകെയെയുൻ റൂഡ് വാൻ നിസ്റ്റൽറൂയിയെയും മാഞ്ചസ്റ്റർ യുണൈറ്റഡ് നിയമിച്ചു.

Picsart 24 07 08 15 16 54 406

“ഞങ്ങളുടെ പദ്ധതിയിൽ ചേരാൻ റെനെയും റൂഡും സമ്മതിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, ഇത് സ്റ്റാഫിന് അനുഭവസമ്പത്തും അറിവും പുതിയ ഊർജ്ജവും നൽകുന്നു. കഴിഞ്ഞ രണ്ട് വർഷത്തെ നേട്ടങ്ങൾ പടുത്തുയർത്തി അടുത്ത ലെവലിലേക്ക് മുന്നേറാൻ നോക്കുമ്പോൾ കോച്ചിംഗ് ടീമിനെ പുതുക്കാനുള്ള നല്ല സമയമാണിത്.” ടെൻ ഹാഗ് ഇരുവരെയും കുറിച്ച് പറഞ്ഞു.

സ്റ്റീവ് മക്ലാരനും ഡാരൻ ഫ്ലെച്ചറും യഥാക്രമം സീനിയർ ഫസ്റ്റ്-ടീം കോച്ച്, ഫസ്റ്റ്-ടീം കോച്ച് എന്നീ നിലകളിൽ കോച്ചിംഗ് സ്റ്റാഫിൻ്റെ പ്രധാന ഭാഗങ്ങളായി തുടരുൻ. പരിശീലകർ ആയിരുന്ന മിച്ചൽ വാൻ ഡെർ ഗാഗും ബെന്നി മക്കാർത്തിയും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് വിട്ടതായും ക്ലബ് അറിയിച്ചു.