“അടുത്ത സീസൺ മുതൽ കിരീട പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉണ്ടാകും”

Newsroom

അടുത്ത സീസണിൽ പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള കിരീടങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നത് എന്ന് യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ. ഇനിയുള്ള സീസണുകളിലും ചാമ്പ്യൻസ് ലീഗ് യീഗ്യതയ്ക്ക് പൊരുതുന്ന ഒരു ടീമായിരിക്കും യുണൈറ്റഡ് എന്ന് ആരും കരുതേണ്ടതില്ല എന്ന് മഗ്വയർ പറയുന്നു. പ്രീമിയർ ലീഗ് ഉൾപ്പെടുള്ള കിരീടങ്ങൾ നേടാൻ പ്രാപ്തിയുള്ള ടീമായു യുണൈറ്റഡ് വളർന്നു കൊണ്ടിരിക്കുകയാണെന്നും ക്യാപ്റ്റൻ പറഞ്ഞു.

താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്ന സമയത്ത് തന്നോട് ഒലെ ഗണ്ണാർ സോൾഷ്യാർ എന്താണ് അദ്ദേഹത്തിന്റെ പദ്ധതികൾ എന്നു പറഞ്ഞിരുന്നു. അന്ന് ഒലെ പറഞ്ഞതു പോലെ തന്നെയാണ് യുണൈറ്റഡ് മുന്നോട്ടു പോകുന്നത്. ഈ ക്ലബ് പഴയ പ്രതാപത്തിലേക്ക് തന്നെ തിരികെ വരും എന്നും മഗ്വയർ പറഞ്ഞു.