ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇപസ്വിച് ടൗണിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്തു ന്യൂകാസ്റ്റിൽ യുണൈറ്റഡ്. ജയത്തോടെ ലീഗിൽ ഏഴാം സ്ഥാനത്തേക്ക് അവർ കയറി. ആദ്യ മിനിറ്റിൽ തന്നെ ഗോൾ വേട്ട ആരംഭിച്ച അലക്‌സാണ്ടർ ഇസാക് നേടിയ ഹാട്രിക് ആണ് അവർക്ക് വലിയ ജയം നൽകിയത്.
45, 54 മിനിറ്റുകളിൽ ഇസാക് മറ്റു രണ്ടു ഗോളുകൾ നേടിയപ്പോൾ 32 മത്തെ മിനിറ്റിൽ ജേക്കബ് മർഫിയാണ് നാലാം ഗോൾ നേടിയത്. അതേസമയം സ്വന്തം മൈതാനത്ത് അവിശ്വസനീയ ഫോമിലുള്ള ബ്രന്റ്ഫോർഡിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് നോട്ടിങ്ഹാം ഫോറസ്റ്റ് തോൽപ്പിച്ചു. അയ്‌ന, എലാങ എന്നിവർ ആണ് അവർക്ക് ആയി ഗോളുകൾ നേടിയത്. ജയത്തോടെ അവർ മൂന്നാം സ്ഥാനത്തേക്ക് കയറി. മറ്റൊരു മത്സരത്തിൽ ബ്രൈറ്റൺ, വെസ്റ്റ് ഹാം 1-1 ന്റെ സമനില വഴങ്ങി.