പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ബോണ്മതും ന്യൂകാസിൽ യുണൈറ്റഡും സമനിലയിൽ പിരിഞ്ഞു. 1-1 എന്ന സ്കോറിലാണ് കളി അവസാനിച്ചത്. 37ആം മിനുട്ടിൽ ടവേർനിയറിലൂടെ ഹോം ടീമായ ബോണ്മത് ആണ് ലീഡ് എടുത്തത്. 76ആം മിനുട്ട് വരെ ആ ലീഡ് തുടർന്നു. ബാർൻസിന്റെ അസിസ്റ്റിൽ നിന്ന് ഗോർദന്റെ ഫിനിഷ് ന്യൂകാസിലിന് സമനില നൽകി.
അവസാന നിമിഷം ഔട്ടാരയിലൂടെ ബോണ്മത് വിജയ ഗോൾ നേടി എങ്കിലും ആ ഗോൾ ഹാൻഡ് ബോൾ എന്ന് വിധിച്ച് നിഷേധിക്കപ്പെട്ടു. ഈ സമനിലയോടെ ന്യൂകാസിൽ 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റിൽ നിൽക്കുന്നു. ബൗണ്മത് 2 സമനിലയുമായി 2 പോയിന്റിലും നിൽക്കുന്നു.