Picsart 24 11 10 21 37 08 833

നോട്ടിങ്ഹാം ഫോറസ്റ്റ് കുതിപ്പിന് തടയിട്ടു ന്യൂകാസ്റ്റിൽ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികവ് തുടരുന്ന നോട്ടിങ്ഹാം ഫോറസ്റ്റിനെ തിരിച്ചു വന്നു തോൽപ്പിച്ചു ന്യൂകാസ്റ്റിൽ യുണൈറ്റഡ്. ഫോറസ്റ്റിന്റെ മൈതാനത്ത് അവരെ 3-1 എന്ന സ്കോറിന് ആണ് ന്യൂകാസ്റ്റിൽ വീഴ്ത്തിയത്. സീസണിലെ രണ്ടാം തോൽവി മാത്രമാണ് ഇത് ഫോറസ്റ്റിന്. ന്യൂകാസ്റ്റിലിന് ചെറിയ ആധിപത്യം ഉണ്ടായ മത്സരത്തിൽ 21 മത്തെ മിനിറ്റിൽ ആന്തണി എലാങ്കയുടെ പാസിൽ നിന്നു മുറില്ലോ ആണ് ഫോറസ്റ്റിന് മുൻതൂക്കം നൽകിയത്. എന്നാൽ രണ്ടാം പകുതിയിൽ ന്യൂകാസ്റ്റിൽ തിരിച്ചു വരവ് ആണ് കാണാൻ ആയത്.

ഇസാക്

54 മത്തെ മിനിറ്റിൽ മികച്ച ഫോമിലുള്ള അലക്സാണ്ടർ ഇസാകിന്റെ ഗോളിലൂടെ ന്യൂകാസ്റ്റിൽ യുണൈറ്റഡ് സമനില ഗോൾ കണ്ടെത്തി. തുടർന്ന് 72 മത്തെ മിനിറ്റിൽ ഇസാക് നൽകിയ പന്തിൽ നിന്നു മികച്ച നീക്കത്തിന് ശേഷം ഉഗ്രൻ ഇടൻ കാലൻ അടിയിലൂടെ ജോലിന്റൺ ന്യൂകാസ്റ്റിലിന് മുൻതൂക്കം നൽകി. 83 മത്തെ മിനിറ്റിൽ ടൊണാലിയുടെ പാസിൽ നിന്നു ഗോൾ നേടിയ പകരക്കാരനായ ഹാർവി ബാർൺസ് ന്യൂകാസ്റ്റിൽ ജയം ഉറപ്പിച്ചു. നിലവിൽ ലീഗിൽ ഫോറസ്റ്റ് മൂന്നാമതും ന്യൂകാസ്റ്റിൽ എട്ടാം സ്ഥാനത്തും ആണ്.

Exit mobile version