ന്യൂകാസിലിനെ മറികടന്ന് ആഴ്സണൽ

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ വിജയ വഴിയിൽ തിരികെയെത്തി. വിജയമില്ലാത്ത മൂന്ന് മത്സരങ്ങൾക്ക് ശേഷമാണ് ആഴ്സണൽ ഒരു മത്സരം വിജയിച്ചത്. ഇന്ന് നടന്ന ലീഗ് മത്സരത്തിൽ ന്യൂകാസ യുണൈറ്റഡിനെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം തന്നെ സ്വന്തമാക്കി. ഒരു ഗോളും ഒരു അസിസ്റ്റും ആയി ഒബാമയങ്ങാണ്. മത്സരം ആരംഭിച്ച് അഞ്ചാം മിനുട്ടിൽ തന്നെ ആഴ്സണൽ ലീഡ് എടുത്തു.

ഒബാമയങ്ങിന്റെ പാസിൽ നിന്ന് ഈജിപ്ഷ്യൻ താരം എൽ നെനിയുടെ വക ആയിരുന്നു ഗോൾ. രണ്ടാം പകുതിയിൽ 66ആം മിനുട്ടിൽ യുവതാരം മാർടിനെല്ലിയുടെ പാസിൽ നിന്ന് ഒബാമയങ്ങും ഗോൾ നേടി. ഈ വിജയത്തോടെ ആഴ്സണൽ 49 പോയിന്റുമായി ലീഗിൽ ഒമ്പതാം സ്ഥാനത്ത് എത്തി.