ഫുട്ബോൾ പുനരാരംഭിക്കാൻ ഉള്ള പ്രീമിയർ ലീഗിന്റെ ശ്രമങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവിൽ രംഗത്ത്. ഫുട്ബോൾ പുനരാരംഭിക്കുന്നത് നിരവധി ആൾക്കാരുടെ ജീവന് ഭീഷണിയാകും എന്ന് നെവിൽ പറഞ്ഞു. രാജ്യത്തെ ഇപ്പോൾ തന്നെ ഉൾക്കൊള്ളാൻ കഴിയാത്ത അത്ര മരണം കൊറോണ കാരണം കഴിഞ്ഞു. ഇനിയും എത്രയാൾ മരിക്കണം ഫുട്ബോൾ വേണ്ടെന്നു വെക്കാൻ എന്ന് നെവിൽ ചോദിക്കുന്നു.
പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നത് പണത്തെ കുറിച്ച് ആലോചിച്ച് മാത്രമാണ്. ആരോഗ്യത്തിന് വില കൊടുക്കുന്നവർക്ക് ഇത് ചിന്തിക്കാൻ ആകില്ല എന്നും നെവിൽ പറഞ്ഞു. പ്രീമിയർ ലീഗിൽ തന്നെ ആസ്ത്മ ഒക്കെ പോലെയുള്ള രോഗങ്ങൾ ഉള്ള നിരവധി താരങ്ങൾ ഉണ്ട്. അവരുടെയിക്കെ ജീവന് എത്ര ഭീഷണി മത്സരം പുനരാരംഭിച്ചാൽ ഉണ്ടാകും. ഇതൊക്കെ കണക്കിൽ എടുത്ത് മാത്രമെ തീരുമാനവുനായി മുന്നോട്ട് പോകാവു എന്നും നെവിൽ പറഞ്ഞു.